TOP NEWS| അഫ്ഗാനിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ

0

 

കാബൂൾ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ പേരെ ഒഴിപ്പിക്കാൻ ലക്ഷ്യമിട്ട്​ ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങൾ ഗൾഫ്​ രാജ്യങ്ങളുടെ പിന്തുണ തേടുന്നു.അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ്​ രാജ്യങ്ങളുമായും ഇന്ത്യ സംസാരിച്ച് വരികയാണ്. അതിനിടെ, ദുരിതമനുഭവിക്കുന്ന അഫ്​ഗാൻ ജനതക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം​ ഗൾഫ്​ രാജ്യങ്ങൾ ആരംഭിച്ചു.

You might also like