
റ്റി പി എം അഖിലേന്ത്യാ ശുശ്രൂഷക മീറ്റിങ് സെപ്.7 മുതൽ ചെന്നൈയിൽ
ചെന്നൈ: റ്റി പി എം സഭയുടെ അഖിലേന്ത്യാ ശുശ്രൂഷക മീറ്റിങ് സെപ്.7 മുതൽ 9 വരെ ചെന്നൈ ഇരുമ്പല്ലിയൂർ കൺവൻഷൻ സെൻ്ററിൽ നടക്കും. വിവിധയിടങ്ങളിൽ നിന്നുള്ള പാസ്റ്റേഴ്സ്, സെൻ്റർ പാസ്റ്റർമാർ , സെൻ്റർ മദർമാർ എന്നിവർ പങ്കെടുക്കും.
7-ന് രാവിലെ ആരംഭിക്കുന്ന സമ്മേളനം 9ന് ഉച്ചയോടെ സമാപിക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ് എന്നിവർ നേതൃത്വം നൽകും.