TOP NEWS| ഐപിസി നോർത്ത് മലബാറിലെ മുഴുവൻ ശിശ്രൂഷകന്മാർക്കും സഹായഹസ്തവുമായി ഷാർജ വർഷിപ് സെന്റർ
ഐപിസി നോർത്ത് മലബാറിലെ മുഴുവൻ ശിശ്രൂഷകന്മാർക്കും സഹായഹസ്തവുമായി ഷാർജ വർഷിപ് സെന്റർ
ഷാർജ: ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് നേതൃത്വം നൽകുന്ന ഷാർജ വർഷിപ് സെന്റർ നോർത്ത് മലബാർ ഐപിസിലെ മുഴുവൻ ശുശ്രൂഷകന്മാർക്കും സാമ്പത്തിക സഹായം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലത്തും മുൻപന്തിയിൽ നിൽക്കുന്ന വർഷിപ് സെന്റർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11 സെന്റർ/ ഏരിയകളിലായി പ്രവർത്തിക്കുന്ന 180 ലധികം പാസ്റ്റർമാർക്കാണ് കൈത്താങ്ങായത്.
നോർത്ത് മലബാറിലെ സെന്റർ/ഏരിയ പ്രസിഡന്റുമാരും പ്രതിനിധികളും പങ്കെടുത്ത സൂം സമ്മേളനത്തിൽ പാസ്റ്റർ എം.ജെ ഡൊമിനിക് (കണ്ണൂർ സെന്റർ പ്രസിഡ.ണ്ട്) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയിംസ് അലക്സാണ്ടർ (തിരുവമ്പാടി സെന്റർ പ്രസിഡണ്ട്) പ്രാർത്ഥിച്ചാരംഭിച്ചു. പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ സെന്റർ ശുശ്രൂഷകന്മാർ നോർത്ത് മലബാറിലെ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചു. പാസ്റ്റർ ബാബു എബ്രഹാം (കോഴിക്കോട് സെന്റർ പ്രസിഡണ്ട്) സമാപന പ്രാർത്ഥന നടത്തി. കേരള സ്റ്റേറ്റ് കൗൺസിൽ അംഗം തോമസ് ജേക്കബ്ബാണ് (കണ്ണൂർ) സമ്മേളനം സംഘടിപ്പിച്ചത്