TOP NEWS| ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സൗദി കിരീടാവകാശിയുടെ ധനസഹായം
രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ദേശീയ പ്ലാറ്റ്ഫോമായ ഇഹ്‌സാനിലേക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തു. ഇതോടെ നിര്‍ധനരെ സഹായിക്കാന്‍ ഇഹ്‌സാന്‍ വഴി ശേഖരിച്ച ഫണ്ട് വിതരണം നൂറ് കോടി റിയാല്‍ കവിഞ്ഞു.