TOP NEWS| സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടും
സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സംനേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെവന്നാൽ പാൻ നൽകേണ്ട സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.