സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് ആലോചന; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചന. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും.
ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമുണ്ട്.