തീവ്രവാദ സൂചന: കർണാടകയിലെ മൂന്ന് ജില്ലകളിൽ അതീവജാഗ്രത

0

ബെംഗളൂരു ∙ കർണാടകയുടെ തീരദേശ, മലനാട് മേഖലയിലെ വനപ്രദേശങ്ങളിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു സാറ്റലൈറ്റ് ഫോൺ വിളികൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് 3 ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 2012ൽ രാജ്യത്ത് നിരോധിച്ച ഇനം സാറ്റലൈറ്റ് ഫോണുകളാണ് ഇവർ ഉപയോഗിക്കുന്നത്.

മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ, ഉത്തര കന്നഡയിലെ കാർവാർ, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാണെന്ന സൂചനയെ തുടർന്നാണു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നക്സൽ സ്വാധീനമുള്ള പ്രദേശങ്ങൾ കൂടിയാണിത്.

You might also like