മെഡിക്കൽ, എഞ്ചിനിയറിങ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണം; ഹർജി തള്ളി
കൊച്ചി∙ മെഡിക്കൽ, എൻജിനിയറിങ് പ്രഫഷണൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കു മാത്രമേ പരിഗണിക്കാവൂ എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഏതാനും വിദ്യാർഥികളും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് ഉയർന്ന മാർക്കു നൽകിയിരിക്കുകയാണെന്നും ഈ മാർക്ക് പ്രവേശന പരീക്ഷയ്ക്കു നൽകിയാൽ തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.