പെട്രോള്‍, ഡീസല്‍ ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സര്‍ക്കാരിന് 8,000 കോടി കുറയും
തിരുവനന്തപുരം∙ പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) ഉൾപ്പെടുത്തിയാൽ സംസ്ഥാനത്ത് ഇന്ധനവില കുറയും. വരുമാനത്തിൽ 8,000 കോടിയോളം രൂപയുടെ കുറവ് ഉണ്ടാകുമെന്നതിനാലാണ് സംസ്ഥാനം ഈ നീക്കത്തെ ശക്തമായി എതിർക്കുന്നത്. മദ്യവും ഇന്ധനവുമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി മാർഗം.
ജിഎസ്ടിയിലെ പ്രധാന സ്ലാബുകള്‍ 5,12,18,28 ഇങ്ങനെയാണ്. ഇതിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിലിൽ 60% പേരുടെ പിന്തുണ വേണം. ഇന്ധനത്തെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ നിശ്ചയിക്കപ്പെടുന്ന സ്ലാബ് അനുസരിച്ച് പകുതി വരുമാനം സംസ്ഥാനത്തിനും പകുതി കേന്ദ്രത്തിനും ലഭിക്കും