TOP NEWS| ‘സൗഹൃദ കേരളത്തിന് കൈകോര്‍ക്കാം’ ; സാഹോദര്യ സംഗമവുമായി യൂണിഫോറം
വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും മതങ്ങളും അനുവർത്തിക്കുന്നവരാണെങ്കിലും സൗഹാർദത്തോടും സമഭാവനയോടും കൂടി പരസ്പരം ബന്ധപ്പെടണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു സംഗമം. സംഗമത്തിന് മുന്നോടിയായി കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ കാലടി സമീക്ഷ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൈനാടത്ത് സാഹോദര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൊഫസര്‍ എം കെ സാനു സംഗമം ഉദ്ഘാടനം ചെയ്തു.