TOP NEWS| വര്‍ഗീയതക്കെതിരായ പോരാട്ടം, പിന്തുണ വേണം; ഒന്നിച്ച് നിൽക്കാൻ സാംസ്കാരിക കേരളത്തിന് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
തിരുവനന്തപുരം: മതസൗഹാർദ്ദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടൽ അഭ്യർത്ഥിച്ച് സാംസ്കാരിക സാഹിത്യ സാമൂഹ്യ പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ച് കേരളത്തിന്‍റെ സമാധാനാന്തരീക്ഷം കാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ വേണമെന്നുമാണ് കത്തിലെ ആവശ്യം.