TOP NEWS| വാകിസിനല്ല, പ്രശ്നം ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് : ബ്രിട്ടന്‍
ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡ് ഷീല്‍ഡ് ഒരു അംഗീകൃത വാക്സിനാണ്. എന്നാല്‍ ഇന്ത്യയില്‍നിന്ന് മൂന്ന് ഡോസ് വാക്സിനും സ്വീകരിച്ച് വരുന്ന യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്‍റൈന്‍ അനുഷ്ഠിക്കണം. വാക്സിനല്ല പ്രശ്നം എന്നും ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് ബ്രിട്ടീഷ് ഗവര്‍മെന്‍റിന്‍റെ സംശയങ്ങള്‍ കാരണമാണ് യാത്രക്കാര്‍ക്ക് ക്വാറന്‍റൈന്‍ അനുഷ്ടിക്കേണ്ടി വരുന്നത് എന്നും അധികൃതര്‍ പറഞ്ഞു.