TOP NEWS| ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; മാർഗനിർദേശങ്ങൾ ഇങ്ങനെ
വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വലിയ സ്‌കൂളുകൾ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആർടിസി സർവീസിനെക്കുറിച്ച് ചർച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേർത്തു
. എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് ഓൺലൈൻ ആയി നൽകും. സ്‌കൂളിൽ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.