TOP NEWS| ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് ഇനി സോളാർ പ്രഭ
ചെന്നൈ പുരട്ചി തലൈവന്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷൻ ഇനിമുതല്‍ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും. ഇതോടെ ഇന്ത്യയില്‍ പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വേ സ്റ്റേഷനായി ചെന്നൈ സെന്‍ട്രല്‍ മാറി. 1.5 മെഗാവാട്ട് വൈദ്യുതിയാണ് സോളാര്‍ പാനല്‍ ഉത്പാദിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഷട്ടറുകളിലാണ് പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇനി സോളാറില്‍ നിന്നാവും.