TOP NEWS| ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം: ഇളവുകള്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിലും ബാറുകളിലും എത്തുന്നവരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ ആയിരിക്കണം. ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളം എന്നിവയുടെ പ്രവർത്തനവും അനുവദിച്ചിട്ടുണ്ട്.