TOP NEWS| “എല്ലാക്കാലവും എന്നെ തടയാനാവില്ല” ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത

0

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്തമാസം ആദ്യവാരം ഇറ്റലിയിൽ നടക്കുന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ കേന്ദ്ര സർക്കാർ നിരസിച്ചതിനെ തുടർന്നാണ് മമതയുടെ രൂക്ഷമായ പ്രതികരണം. താൻ പോകുന്ന എവിടെയൊക്കെ നിങ്ങൾക്ക് തടയാനാകുമെന്ന് മമത കേന്ദ്ര സർക്കാരിനോട് ചോദിച്ചു. എല്ലാക്കാലവും തന്നെ തടയാനാവില്ലെന്നും മമത കേന്ദ്ര സർക്കാരിനു മുന്നറിയിപ്പ് നൽകി. സെപ്തംബർ 30 ന് നടക്കുന്ന ഭാനിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം.

You might also like