TOP NEWS| ഖത്തര്‍ ലോകകപ്പ്: കാണികള്‍ക്ക് താമസിക്കാന്‍ പ്രദേശവാസികളുടെ വീടുകളുമൊരുക്കും

0

ഹോസ്റ്റ് എ ഫാന്‍ അതായത് ആരാധകനെ അതിഥിയാക്കുക എന്ന തലക്കെട്ടിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി പുതിയ പദ്ധതി നടപ്പാക്കുന്നത്. വരാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് തുടങ്ങിയവ കാണുന്നതിനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് താമസ സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഒപ്പം ഖത്തറിന്‍റെ പരമ്പരാഗതവും ഹൃദ്യവുമായ ആതിഥ്യമര്യാദകള‍് അനുഭവിച്ച് ടൂര്‍ണമെന്‍റുകള്‍ ആസ്വദിക്കാന്‍ കാണികള്‍ക്ക് അവസരമൊരുക്കല്‍ കൂടിയാണ് സുപ്രീ കമ്മിറ്റി ലക്ഷ്യമാക്കുന്നത്.

You might also like