TOP NEWS| ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ
മസ്‍കത്ത്: നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ (Dr. Shamsheer Vayalil). ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ നിന്ന് ഡോ. ഷംഷീർ റെസിഡൻസി കാർഡ് സ്വീകരിച്ചു.