TOP NEWS| അസീര്‍ പ്രവിശ്യയെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു
സൗദിയിലെ മനോഹര പ്രവിശ്യയായ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്ന പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു. 5000 കോടി റിയാലിന്റെ പദ്ധതികള്‍ ഇതിന്റെ ഭാഗമായി അസീറില്‍ വരും. അസീറിനെ ഭംഗിയോടെ നിലനിര്‍ത്താനും ടൂറിസം കേന്ദ്രങ്ങള്‍ മികവുറ്റതാക്കാനും പദ്ധതി സഹായിക്കും. കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അസീറിലേക്കുള്ള ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.