TOP NEWS| മോൻസന്‍റെ ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ല; വ്യാജപുരാവസ്തുക്കള്‍ ഖത്തറിലും വില്‍പന നടത്തിയെന്ന് മൊഴി

0

പുരാവസ്തു തട്ടിപ്പുകേസിൽ വിദേശ രാജ്യങ്ങളിലെ വിൽപ്പനയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാജ പുരാവസ്തുക്കൾ ഖത്തറിൽ വിൽപന നടത്തിയെന്ന് മോൻസൺ മാവുങ്കൽ മൊഴി നൽകിയിട്ടുണ്ട്. മോന്‍സന്‍റെ കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. കസ്റ്റഡിയിൽ ഉള്ള മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

You might also like