TOP NEWS| ഉപയോക്താക്കളുടെ പരാതിയില്‍ ഒരു ലക്ഷത്തോളം കണ്ടന്‍റ് പേജുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ദില്ലി: ഉപയോക്താക്കളില്‍ നിന്നും അടക്കം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 93,550 കണ്ടന്‍റുകള്‍ ഗൂഗിള്‍ ഇന്ത്യ നീക്കം ചെയ്തു. ആഗസ്റ്റ് മാസത്തില്‍ ലഭിച്ച 35,191 പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ നടത്തിയത്. ഗൂഗിളിന്‍റെ ആഗസ്റ്റ് മാസത്തിലെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. അതേ സമയം ഉപയോക്താക്കളുടെ പരാതി ഇല്ലാതെ തന്നെ ഗൂഗിള്‍ സ്വയം കണ്ടെത്തിയ 651933 കണ്ടന്‍റുകള്‍ പോളിസി ലംഘനം നടത്തിയതിന് നീക്കം ചെയ്തിട്ടുണ്ട്.