രാജ്യത്ത് 24 മണിക്കൂറിനിടെ 20,799 കോവിഡ് കേസുകൾ; 180 മരണം
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 കോവിഡ് കേസുകൾ കൂടി റിപ്പാർട്ട് ചെയ്തു. 180 മരണങ്ങളും സ്ഥിരീകരിച്ചു. 26,718 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2,64,458 പേരാണ് ചികിത്സയിലുള്ളത്.