TOP NEWS| ധനസഹായം കര്‍ഷകരുടെ കുടുംബങ്ങള്‍ അംഗീകരിച്ചെന്ന് ലഖിംപുര്‍ ഡിഎം; കർഷക പ്രതിഷേധം അലയടിച്ച് രാജ്യം

0

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ (lakhimpur Kheri) കര്‍ഷക പ്രതിഷേധത്തില്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ സഹായധനം അംഗീകരിച്ചു. 45 ലക്ഷം രൂപ വീതമാണ് സഹായധനമായി നല്‍കുക. മരിച്ച കര്‍ഷകര്‍ക്ക് മാത്രമാണ് നിലവില്‍ സഹായധനം പ്രഖ്യാപിച്ചതെന്ന് ലഖിംപുര്‍ ഡിഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ ഒന്‍പതുപേരാണ് മരിച്ചത്.  പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം.

You might also like