TOP NEWS| കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ? ഹൈക്കോടതി

0

കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട്  ഹൈക്കോടതി. കോവിഡാനന്തര ചികില്‍സയ്ക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചികിത്സ സൌജന്യമാക്കിക്കൂടെ എന്ന് കോടതി ചോദിച്ചത്.കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടര്‍ ചികില്‍സയും സൗജന്യമായി നല്‍കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

You might also like