TOP NEWS| കൊലക്കേസ് പ്രതിയോട് ഇങ്ങനെയോ? ഉത്തരവാദിത്തം കാട്ടണം; യുപി സർക്കാരിന് രൂക്ഷവിമർശനം

0

ലഖിംപൂരിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസിൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സുപ്രീംകോടതി. എട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയോട് ഇങ്ങനെയാണോ പെരുമാറേണ്ടെതെന്ന് കോടതി യുപി സർക്കാരിനോട് ചോദിച്ചു. കേസെടുത്താൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടതാണ്. അതാണ് കീഴ്​വഴക്കം. മറ്റേതൊരു പ്രതിയെ പരിഗണിക്കുന്നത് പോലെ തന്നെ ഈ പ്രതിയേയും പരിഗണിക്കണമെന്നും കോടതി താക്കീത് ചെയ്തു. യുപി സർക്കാർ ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു.

You might also like