TOP NEWS| എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ നടപടി; പിന്തുണയുമായി ഒമർ ലുലു

0

എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ നടപടിയെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ പിന്തുണ അറിയിച്ചത്. എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത് നല്ലതാണെന്നും നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഇത്തരത്തിൽ കൈമാറണമെന്നും ഒമർ പറയുന്നു. മാസം തോറും നഷ്ടം വരുന്ന എയർ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചെലവഴിച്ച തുക നമ്മൾ എല്ലാവരും അടച്ച നികുതി പണമാണെന്നും സംവിധായകൻ പറയുന്നു. ഇനി ആ പണം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ബിസിനസ്സും ഭരണവും രണ്ടാണെന്നും ഒമർ ലുലു ഓർമിപ്പിച്ചു.

You might also like