TOP NEWS| തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത് 18കാരന്‍; കവര്‍ച്ചാശ്രമമല്ലെന്ന് പൊലീസ്

0

ഇന്നലെ രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കപ്പെട്ടത്. രാവിലെ വാഹന ഉടമകൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വ ആണ് പിടിയിലായത്. കവർച്ചാശ്രമമല്ല ലഹരി ഉപയോഗമാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

You might also like