TOP NEWS| പാൻകറ കളയാൻ ഓരോ വർഷവും ഇന്ത്യൻ റെയിൽവേ ചെലവിടുന്നത് 1200 കോടി രൂപയും ലിറ്റർ കണക്കിന് വെള്ളവും

0

ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ(Railway stations) എല്ലായിടത്തും “ഇവിടെ പാൻ തുപ്പരുത്” എന്ന ബോർഡുകൾ വച്ചിട്ടുണ്ട്. എന്നാൽ, മിക്കവാറും ആ ബോർഡിൽ തന്നെ തുപ്പി വയ്ക്കുന്നത് നമുക്ക് കാണാം. എത്ര വൃത്തിയായി സൂക്ഷിക്കണം എന്ന് പറഞ്ഞാലും ട്രെയിനിന്റെ ചുവരിൽ എഴുതിയും, വരച്ചും, തുപ്പിയും വൃത്തികേടാക്കാൻ ഒരു മടിയും കാണിക്കാറില്ല പലരും. ഇപ്പോൾ അത്തരം തുപ്പൽ കറകൾ വൃത്തിയാക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവാക്കുന്നത്. അത് മാത്രമോ ആയിരക്കണക്കിന് ഗാലൻ വെള്ളമാണ് ഇതെല്ലാം വൃത്തിയാക്കാൻ ആവശ്യമായി വരുന്നത്.

You might also like