TOP NEWS| വിദ്യർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകാനുള്ള പദ്ധതിയുമായി സർക്കാർ
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകാൻ കർമ പദ്ധതിയുള്ളതായി സർക്കാർ ഹൈകോടതിയിൽ. ‘കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ വ്യക്തമാക്കി.