TOP NEWS|18 മുതൽ ആഭ്യന്തര വിമാന സർവീസ് പൂർണ്ണതോതിൽ
2020 മേയ് 25 മുതലാണ് കോവിഡിന് മുമ്പുള്ളതിന്റെ മൂന്നിലൊന്ന് യാത്രക്കാരുമായി സർവീസ് അനുമതി നൽകിയത്. പിന്നീട് കോവിഡ് സാഹചര്യം അനുസരിച്ച് പടിപടിയായി കൂടുതൽ സീറ്റുകൾ ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു. ആഭ്യന്തര വിമാന സർവീസ് കപ്പാസിറ്റി ആഗസ്ത് 12 നും സെപ്തംബർ 18 നുമിടയിൽ 72.5 ഉം ജൂലൈ അഞ്ചിനും ആഗസ്ത് 12 നുമിടയിൽ 65 ശതമാനമായിരുന്നു. ജൂൺ ഒന്നിനും ജൂലൈ അഞ്ചിനുമിടയിൽ 50 ശതമാനമായിരുന്നിത്. ഇപ്പോൾ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചിരിക്കുകയാണ്.