ഡോക്ടർ ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ നിര്യാതയായി

0

ഡോക്ടർ ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ ഒക്‌ടോബർ 10 – തീയതി ഞായറാഴ്ച നിര്യാതയായി. കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്‌ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്‌പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത്‌ ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്.

സംസ്ക്കാരം 16- തീയതി ശനിയാഴ്ച രാവിലെ ഇൻഡ്യൻ സമയം 7:30 -നു ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ.

ഭർത്താവ്: തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോൺ. മക്കൾ : സോണിയ ,ജോൺ, മരുമകൻ: ഡാൻ ഡിബുഫ്.

ജൊവാൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്. പിതാവ് പരേതനായ വിമാനസേനാനി ശ്രീ. പി.എ ജോൺ. മാതാവ് സിസിലിയാമ്മ പെരുമ്പനാനി, ഡോ.അബി ജോൺ ഏക സഹോദരനാണ്. സിസ്റ്റർ ഗ്രേയ്സ് പെരുമ്പനാനി SABS (സുപ്പീരിയർ ജനറൽ SABS), സിസ്റ്റർ നിർമൽ മരിയ SABS എന്നിവർ പിതൃസഹോദര പുത്രിമാരാണ്.

You might also like