TOP NEWS| സ്വദേശി വല്‍ക്കരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സൗദി ആരോഗ്യമന്ത്രി

0

സൗദിയില്‍ ആരോഗ്യ മേഖലയില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം കൂടുതല്‍ ആരോഗ്യ മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. സ്വദേശിവല്‍ക്കരണത്തിന് മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിക്കും.ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ മേഖലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

You might also like