TOP NEWS| എയര്‍ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നോട്ടീസ്; ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

0

എയര്‍ ഇന്ത്യ അനുവദിച്ച താമസസൗകര്യങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാര്‍ സമരത്തിലേക്ക്. മുംബൈയില്‍ നല്‍കിയ താമസസൗകര്യം ആറ് മാസത്തിനകം ഒഴിയണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. നവംബര്‍ 2ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി നോട്ടീസില്‍ വ്യക്തമാക്കിയത്.

You might also like