TOP NEWS| പത്തനംതിട്ട കക്കി-ആനത്തോട് ഡാം തുറന്നു, 15 സെന്റീമീറ്റർ വരെ വെള്ളം വീണ്ടും ഉയരുവാനുള്ള സാധ്യത; ജാഗ്രത നിർദേശം

0

പത്തനംതിട്ട: കക്കി-ആനത്തോട് ഡാം ഇന്നു രാവിലെ 11 മണിക്ക് തുറന്നു.

ക്രമാനുഗതമായി 100 കുമക്‌സ് മുതൽ 200 കുമക്‌സ് വരെ വെള്ളമാണ് ഒഴുക്കിവിടുന്നത്. പമ്പാനദി നിലവിൽ അപകടനിരപ്പിന് മുകളിലാണ് ഒഴുകുന്നത്. ഡാം തുറക്കുന്നതോടെ 15 സെന്റീമീറ്റർ വരെ വെള്ളം വീണ്ടും ഉയരുവാനുള്ള സാധ്യതയുണ്ട്.

പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തുക. അപകട സാധ്യത മേഖലകളിൽ നിന്നും ഇതുവരെ മാറിതാമസിക്കാത്തവർ ഉണ്ടെങ്കിൽ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. ക്യാമ്പുകളിലേക്ക് മാറാനായി പ്രദേശത്തെ വാർഡ് മെമ്പർമാരെ ബന്ധപ്പെടാവുന്നതാണ്. പമ്പയുടെ തീരത്തുള്ള പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. അധികാരികളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അമിത ആത്മവിശ്വാസം വഴി അപകടം ക്ഷണിച്ചുവരുത്താതെ ഇരിക്കുക.

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

You might also like