പ്ലസ് വൺ സീറ്റ് വർധിപ്പിക്കൽ: ഈയാഴ്ച തീരുമാനമുണ്ടാകും
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വർധിപ്പിക്കുന്നതു സംബന്ധിച്ചു സർക്കാർ ഈയാഴ്ച അന്തിമ തീരുമാനമെടുക്കും. താൽക്കാലിക അഡീഷനൽ ബാച്ചുകൾ, സീറ്റുകളിൽ ആനുപാതിക വർധന എന്നീ നിർദേശങ്ങളാണു മുന്നിലുള്ളത്. രണ്ടാംഘട്ട അലോട്മെന്റിലെ 85% സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു. 21 വരെയാണ് അപേക്ഷിക്കാനുള്ള സമയം. അതിനു ശേഷം എത്ര പേർക്ക് സീറ്റ് ലഭിക്കാൻ ബാക്കിയുണ്ടെന്നതു പരിഗണിച്ചാകും തീരുമാനം. വർധിപ്പിക്കുന്ന സീറ്റുകൾ കൂടി ഉൾപ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് 26നു പ്രസിദ്ധീകരിക്കും.