TOP NEWS| എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും സീറ്റില്ല; പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ജോസ് കെ മാണി
ഹയര്‍സെക്കന്‍ററി സ്‌കൂളുകളിലെ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോടും എല്‍ഡിഎഫ് കണ്‍വീനറോടും ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല. നിലവിലെ സീറ്റുനില വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്ന് ജോസ് കെ മാണി ഫേസ് ബുക്കില്‍ കുറിച്ചു.