കുവൈത്ത് സിറ്റി : രാജ്യത്തെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശിപാർശ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത് .
ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാർശ പ്രാബല്യത്തിൽ വരുത്തുക. അതെ സമയം പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാർശകളാണ് തയാറാക്കിയിട്ടുള്ളത്.