‘നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ’; നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതി

0

ഡൽഹി : രാജ്യത്തെ ഇസ്ലാമിക വിശ്വാസികൾക്ക് നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നബിദിന ആശംസകൾ നേർന്നത്.

“എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാർക്ക് നബിദിന ആശംസകൾ. രാജ്യത്തിന്റെ സമൃദ്ധിയ്‌ക്കും, സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ’- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
You might also like