ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബർ 25 വരെ നിർത്തിവച്ചു
പാലക്കാട്: ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ഇന്ന് (ഒക്ടോബർ 19) മുതൽ ഒക്ടോബർ 25 വരെ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവെച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.