ഉപഭോക്താവിനോട് മോശo പെരുമാറ്റം ; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി സൊമാറ്റൊ
ചെന്നൈ: ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി സംസാരിച്ച വിഷയത്തില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ രംഗത്ത് . ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് വികാസ് എന്ന ഉപഭോക്താവ് സൊമാറ്റൊ കസ്റ്റമര്‍ കെയര്‍ ഏജന്റിനെ സമീപിച്ചത്.