യൂപിയിൽ പാസ്റ്ററും വിശ്വാസികളും ഉൾപ്പടെ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാൺപൂർ: യൂപിയിൽ പാസ്റ്ററും വിശ്വാസികളും ഉൾപ്പടെ 50 പേർ അറസ്റ്റിൽ. ഞായറാഴ്ച സഭ കൂടിവരവ് നടത്തിയ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.
മൗവ് ജില്ലയിലെ സഹാദത്പുര കോളനിയിലാണ് സംഭവം. കഴിഞ്ഞ 5 വർഷമായി ഇവിടെ ആത്മീയ കൂട്ടായ്മ നടത്തി വരുന്ന പാസ്റ്റർ എബ്രഹാം ശുശ്രുഷിക്കുന്ന പ്രാദേശിക സഭയിൽ പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രോഗശാന്തി ശുശ്രുഷയിലൂടെ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്ന പേരിൽ അയൽവാസികൾ തങ്ങളെ സമീപിച്ചെന്നാണ് പോലീസ് പറയുന്നത്.
ഹിന്ദു ജാഗരൺ മഞ്ചിന്റെ ജില്ലാ മേധാവി ഭാനു പ്രതാപ് സിംഗ് ആണ് പോലീസിൽ പരാതി നൽകിയിരുന്നത്. സഭ ആരാധന സമയത്തായിരുന്നു പോലീസിന്റെ നടപടി