TOP NEWS| കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാർ; ഭൂമി വിട്ടുകൊടുക്കില്ലെന്ന് തീരുമാനം
കരിപ്പൂർ വിമാനത്താവളവുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂമി വരെ ഏറ്റെടുക്കുന്നതാണ് പുതിയ തീരുമാനമെന്നും ഇത് സ്വകാര്യ ലോബിക്ക് വേണ്ടിയാണെന്നുമാണ് ഭൂമിയേറ്റെടുക്കലിനെതിരെ രൂപീകരിച്ച കൂട്ടായ്മയുടെ ആരോപണം .നിലവിൽ വിമാനത്താവളത്തിന്‍റെ ഭാഗമായ ഭൂമി ഫലപ്രദമായി വിനിയോഗിച്ചാൽ തന്നെ വികസനം സാധ്യമാകുമെന്നും പ്രദേശവാസികളുടെ കൂട്ടായ്മ പറയുന്നു.