TOP NEWS| യുഎഇ വിദേശകാര്യസഹമന്ത്രി ദോഹയിൽ; ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൽ ചർച്ച

0

ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി യുഎഇ വിദേശകാര്യസഹമന്ത്രി ദോഹയിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നത് ചര്‍ച്ചയായി. ഇന്ന് രാവിലെയാണ് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ശൈഖ് ശക്ബൂത്ത് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ദോഹയിലെത്തിയത്. ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

You might also like