TOP NEWS| കുവൈത്തിൽ മാസ്‌ക് ഉപയോഗം നിർത്തലാക്കാൻ സാധ്യത; പ്രഖ്യാപനം ഉടൻ

0

കുവൈത്തിൽ കോവിഡ്  നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഇത് സംബന്ധിച്ച സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശകൾ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തു . നാളെ ചേരുന്ന കാബിനറ്റ് യോഗത്തിനു ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചു സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാകാനുള്ള നീക്കത്തിലാണ് കുവൈത്ത് ഭരണകൂടം.

You might also like