TOP NEWS| കുവൈത്തിൽ തടവുകാർക്ക് അമീരി കാരുണ്യം വഴി ശിക്ഷ ഇളവ്; വ്യവസ്ഥകൾ തീരുമാനിക്കാൻ പ്രത്യേക സമിതി
കുവൈത്തിൽ അടുത്തവർഷം അമീരി കാരുണ്യത്തിന്റെ ഭാഗമായുള്ള ശിക്ഷയിളവ് വ്യവസ്ഥകൾ തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് എല്ലാ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് അമീരി കാരുണ്യം വഴി ശിക്ഷ ഇളവ് നൽകുന്നത്. ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാനാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നൽകിയത്.