പ്രതിരോധം സെഞ്ച്വറി നേടി! നൂറ് കോടി പിന്നിട്ട് ഭാരതത്തിന്റെ വാക്‌സിനേഷന്‍

0

രാജ്യത്തെ വാക്സിനേഷന്‍ 100 കോടി ഡോസ് പിന്നിട്ടു. 100 കോടി കോവിഡ് വാക്സീന്‍ ഡോസുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കി ഇന്ത്യ ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി കടന്നിരിക്കുന്നു. ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ അര്‍ഹരായ എല്ലാവരും വാക്സീന്‍ എടുക്കണമെന്നും ചരിത്ര ദൗത്യം നിറവേറ്റണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ കോവിഡ് വാക്സീന്‍ ഡോസുകള്‍ 100 കോടി കടന്ന വേളയില്‍ നിരവധി ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ ഗായകന്‍ കൈലാഷ് ഖേറിന്റെ ഒരു ഗാനവും വീഡിയോയും കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശനം ചെയ്യും.

You might also like