കത്തിക്കയറി ഇന്ധന വില; പതിവുപോലെ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

0

ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വില വര്‍ദ്ധനവിന് ഇനിയും ശമനമായിട്ടില്ല. രാജ്യത്ത് ഇന്ധനവില എണ്ണക്കമ്പനികള്‍ ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയും നല്‍കണം.

കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 59 പൈസയും, പെട്രോളിന് 106 രൂപ 85 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് ഡീസലിന് 100 രൂപ 81 പൈസയും, ഡീസലിന് 106 രൂപ 71 പൈസയുമായി വില ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് ഡീസലിന് 7 രൂപയും, പെട്രോളിന് 5 രൂപ 35 പൈസയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്.

You might also like