TOP NEWS|പ്രകൃതി ദുരന്തം വിതച്ച കൂട്ടിക്കൽ പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങളുമായി ചർച്ച് ഓഫ് ഗോഡ് വൈപിഇ
കോട്ടയം: പ്രകൃതി ദുരന്തം വിതച്ച കൂട്ടിക്കൽ കൊക്കയാർ പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി. വൈ.പി. ഇ സ്റ്റേറ്റ് ബോർഡും കോട്ടയം
സോണൽ കമ്മറ്റിയുമാണ്
പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകിയത്. നാല്പതോളം വൈ.പി ഇ വോളൻന്റിയേള്സ് പല ഗ്രുപ്പുകളായി തിരിഞ്ഞ് കൂട്ടിക്കൽ കൊക്കയാർ പ്രദേശങ്ങളിലെ
പല വീടുകളും താമസയോഗ്യമാക്കി
നൽകാൻ കഴിഞ്ഞു.
കോട്ടയം സോൺ
രക്ഷാധികാരി ഷിജു മത്തായി കോഡിനേറ്റർ സാബു കൊച്ചുമ്മനും സെക്രട്ടറി ലിബിനും നേതൃത്വം നൽകി.
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ പി എ ജെറാൾഡ് ( വൈ.പി.ഇ പ്രസിഡന്റ്) പാസ്റ്റർ കെ ജി ജോൺ, വി പി തോമസ്, വൈ. പി. ഇ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ മാത്യു ബേബി, ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് ബിനോ ഏലിയാസ്,സജി കുമ്മട്ടിയിൽ, വിനോദ് പാസ്റ്റർ സജി മുട്ടം ബോർഡ് അംഗങ്ങളായ പാസ്റ്റർ ജെയിംസ് പി ജെ പാസ്റ്റർ ബൈജു തങ്കച്ചൻ ഡോ ബെൻസി പാസ്റ്റർ ബിനു കെ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ വൈപിഇ കേരളാ സ്റ്റേറ്റ് വിവിധ സോണലുകളുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.