TOP NEWS| മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

0

‘വാരണാസിയിൽ   ട്രെയിൻ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാർ വർഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവർത്തനം ആരോപിച്ച് പോലീസ് കെണിയിൽപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. സന്ന്യാസ വസ്ത്രം ധരിച്ച് യാത്ര ചെയ്യുന്ന ക്രൈസ്തവ സന്ന്യാസിനികളെ വർഗീയവാദികൾ വ്യാജ ആരോപണങ്ങളുന്നയിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും, നിയമ പാലകർ ആൾക്കൂട്ട ആരവങ്ങൾക്ക് കൂട്ടുനിന്ന് സന്യസ്തർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതുമായ സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്’ കമ്മീഷന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

You might also like