TOP NEWS| ക്രിസ്തു മാർഗത്തിൽനിന്നു എം.എല്‍.എ.യുടെ അമ്മയടക്കം 9 പേരെ ഘര്‍വാപസിയിലൂടെ ഹിന്ദു മതത്തിലേക്ക് മാറ്റി
ബംഗളുരു: കര്‍ണാടകയില്‍ വിവാദ കൊടുങ്കാറ്റഴിച്ചുവിട്ട ബി.ജെ.പി. എം.എല്‍ .എ.യും മുന്‍ മന്ത്രിയുമായ ഗൂലിഹട്ടി ശേഖറിന്റെ അമ്മയടക്കം ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് മതംമാറിയ ഒമ്പതു പേരെ ഘര്‍വാപസിയിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെയെത്തിച്ചു. കഴിഞ്ഞ ആഴ്ച ഹാലുരാമേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവരെ വീണ്ടു ഹിന്ദുക്കളാക്കിയത്. തന്റെ അമ്മയടക്കം ഒമ്പത് പേരെ മതം മാറ്റിയത് നാലു വര്‍ഷം മുമ്പ് കേരളത്തില്‍വച്ചാണെന്ന് എം.എല്‍ .എ. ആരോപിച്ചിരുന്നു. നേരത്തെയും ക്രിസ്ത്യന്‍ മിഷണറിമാര്‍ മതംമാറ്റിയെന്ന് ആരോപിച്ച് ഗൂലിഹട്ടി ശേഖര്‍ രംഗത്തു വന്നിരുന്നു.
തന്റെ അമ്മയെ ബ്രെയിന്‍വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നായിരുന്നു ഹൊസദുര്‍ഗ എം.എല്‍ .എ കൂടിയായ ശേഖറിന്റെ ആരോപണം. ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭാ മണ്ഡലത്തില്‍ വ്യപകമായി മതംമാറ്റം നടത്തുകയാണെന്നും അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെവരെ ക്രിസ്ത്യാനികളാക്കി. അവര്‍ തന്റെ അമ്മയെവരെ മതംമാറ്റി. ഇപ്പോള്‍ നെറ്റിയല്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്. എന്റെ അമ്മയുടെ മൊബൈല്‍ ഫോണ്‍ റിംഗ്ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗീതമാക്കി. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണ്. ശേഖര്‍ ഇക്കാര്യം രണ്ടാഴ്ചമുമ്പ് പൊതുവായി പറഞ്ഞപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ വിഷയം ഗൌരവത്തിലെടുക്കുകയും കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെടുകയും അതിനു പിന്നാലെ കര്‍ണാടകയിലെ ക്രൈസ്തവ സഭകളുടെ എണ്ണത്തെക്കുറിച്ചും മറ്റു വിവരങ്ങള്‍ ശേഖരിക്കാനും കണക്കുകള്‍ എടുക്കുവാനും ഉത്തരവിട്ടത് വാര്‍ത്തയായിരുന്നു.